Sorry, you need to enable JavaScript to visit this website.

മാതാവ് മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; ദേഷ്യത്തിൽ കുട്ടി ഹെഡ്‌സെറ്റ് വിഴുങ്ങി

മക്ക- മാതാവ് മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുട്ടി ഹെഡ്‌സെറ്റ് വിഴുങ്ങി. അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ലാപ്രോസ്‌കോപ്പി വഴി ഹെഡ്‌സെറ്റ് പുറത്തെടുത്തു. മക്കയിലാണ് സംഭവം.
പത്ത് വയസ്സുള്ള ആണ്‍കുട്ടി  മാതാവിനോട് മൊബൈല്‍ ഫോണ്‍ ചോദിച്ചു. എന്നാല്‍ മാതാവ് നല്‍കിയില്ല.  കുട്ടി മൊബൈല്‍ ഫോണിന്റെ ഹെഡ്‌സെറ്റ് എടുത്ത് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു. ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തി എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും ഒരു മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് ശസ്ത്രക്രിയയില്ലാതെ കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ഹെഡ്‌സെറ്റ് പുറത്തെടുത്തു. മണിക്കുറുകളോളം നിരീക്ഷിച്ചതിന് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News