ഹമാസ് വിജയത്തിന് കോടതികളേയും സുരക്ഷാ ഏജന്‍സികളേയും കുറ്റപ്പെടുത്തി നെതന്യാഹുവിന്റ മകന്‍

മിയാമി- ഇസ്രായിലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായില്‍ പ്രതിരോധ സേനയെയും ചാരസംഘടനായ ഷിന്‍ ബെറ്റിനെയും ഹൈക്കോടതിയെയും കുറ്റപ്പെടുത്തുന്ന പോസ്റ്റുകൾ ഷെയർചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഈ വര്‍ഷമാദ്യം അമേരിക്കയിലെ മിയാമിയിലേക്ക് മാറിയ യയര്‍ ഇസ്രായില്‍ യുദ്ധം തുടരുന്നതിനിടയിലും നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഹമാസ് ആക്രമണം വിജയിക്കാന്‍ കാരണം പ്രതിരോധ സേനയും കോടതിയും ഷിന്‍ ബെറ്റുമാണെന്ന് ആരോപിക്കുന്ന ക്ലിപ്പുകളും മറ്റും യയര്‍ ടെലഗ്രാമിലാണ് പോസ്റ്റ് ചെയ്തത്.
ഗാസ മുനമ്പിലെ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങളിലും വെടിയുതിര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങളിലും ഹൈക്കോടതി വരുത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഒരു ക്ലിപ്പ്.
ജുഡീഷ്യറിയേയും നിയന്ത്രിക്കുന്ന ഗവണ്‍മെന്റിന്റെ വിവാദമായ ജുഡീഷ്യല്‍ പ്രോഗ്രാമിന്റെ ആശയപരമായ അടിത്തറ രൂപപ്പെടുത്തിയ യാഥാസ്ഥിതിക ചിന്താധാരയായ കോഹെലെറ്റ് പോളിസി ഫോറത്തിലെ ഒരു അഭിഭാഷകന്റെ വീഡിയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തി.  ഗാസ മുനമ്പില്‍ സമാധാനം നിലനിര്‍ത്തുന്നതിന്  ഗാസയ്ക്കുള്ള സാമ്പത്തിക സഹായങ്ങളും പ്രവര്‍ത്തനങ്ങളും തുടരണമെന്ന് ഷിന്‍ ബെറ്റും ഐഡിഎഫും രാഷ്ട്രീയ നേതൃത്വത്തിന് അയച്ച വാര്‍ത്തയുടെ
സ്‌ക്രീന്‍ ഗ്രാബും യയര്‍ പങ്കിട്ടു.
ആക്രമണത്തിന് മാസങ്ങള്‍ക്കു മുമ്പ് ഗാസ അതിര്‍ത്തിയിലെ ഹമാസ് പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ നിരീക്ഷണ സൈനികരെക്കുറിച്ചുള്ള ചാനല്‍ 12 റിപ്പോര്‍ട്ടും ഷെയര്‍ ചെയ്തിട്ടുണ്ട്.

 

Latest News