ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 61 ആയി, ഇന്ന് സ്ഥിരീകരിച്ചത് അഞ്ച് സൈനികരുടെ മരണം

ഗാസയിലെ അൽശിഫ ആശുപത്രിയിൽനിന്ന് റഫയിലെ ആശുപത്രയിലേക്ക് മാറ്റിയ കുഞ്ഞുങ്ങൾ.
ഗാസയിൽ കൊല്ലപ്പെട്ട ഇസ്രായിൽ സൈനികർ.

ടെല്‍അവീവ്-ഗാസയില്‍ കരയുദ്ധം തുടരുന്ന ഇസ്രായില്‍ സൈന്യം കനത്ത തോതിലുള്ള ചെറുത്തുനില്‍പ് നേരിടുന്നു. അഞ്ച് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ സേന അറിയിച്ചു. ഇതോടെ സൈനികരുടെ മരണം 61 ആയി. ലബനന്‍ അതിര്‍ത്തിയിലും ഏറ്റമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായില്‍ സൈന്യം ഗാസയില്‍ ആക്രണം വ്യാപിപ്പിച്ചിരിക്കയാണ്.  
അതിനിടെ, ചെങ്കടലില്‍ ഹൂത്തികള്‍ കപ്പല്‍ പിടിച്ചെടുത്ത വാര്‍ത്ത ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍ കപ്പല്‍ ഇസ്രായിലിന്റേതല്ലെന്നും വ്യക്തമാക്കി.
ഗാസയില്‍ ഇസ്രായില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്ത ശിഫ ഹോസ്പിറ്റലില്‍നിന്ന് മാസം തികയാതെ പ്രസവിച്ച 30 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News