Sorry, you need to enable JavaScript to visit this website.

ഇന്ത്യയെ എറിഞ്ഞിട്ട് ഓസീസ്; 241 റൺ വിജയലക്ഷ്യം 

അഹമ്മദാബാദ്- നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലെ പിച്ചിൽ ഇന്ത്യയെ 240 റൺസിന് പിടിച്ചുകെട്ടി ഓസ്‌ട്രേലിയ. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും അധികം വൈകാതെ ഇന്ത്യൻ നിരയെ വരുതിയിലാക്കി.  അധികം പിഴവുപറ്റാത്ത ഫീൽഡിംഗ് ഒരുക്കി ഇന്ത്യയെ ഓസീസ് അനങ്ങാൻ അനുവദിച്ചില്ല. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഇതേവരെ പരാജയം അറിയാതെ കുതിച്ചെത്തിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഓസീസ് പിടിച്ചുകെട്ടുന്ന കാഴ്ച്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.  എങ്കിലും ഇന്ത്യൻ ബൗളർമാരിൽ ആതിഥേയ രാജ്യത്തിന് പ്രതീക്ഷയുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ ബൗളർമാർ ഇന്ത്യൻ പ്രതീക്ഷയാണ്. 
അവസാനത്തെ ഓവറിൽ ഹേസൽവുഡ് എറിയാനെത്തുമ്പോൾ ഇന്ത്യക്ക് 232 റൺസായിരുന്നു. ഇന്ത്യയുടെ അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ഈ സമയത്ത് ക്രീസിൽ. ആദ്യ പന്തിൽ കുൽദീപ് യാദവ് ഒരു റൺസെടുത്തു. രണ്ടാമത്തെ പന്തിൽ മുഹമ്മദ് സിറാജ് ഫോറടിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യക്ക് ബൗണ്ടറി പിറന്നത്. മൂന്നാമത്തെ പന്തിൽ ഒരു റൺ. നാലാമത്തെ പന്തിൽ പൂജ്യം. അഞ്ചാം പന്തിൽ സിംഗിൾ. ആറാം പന്തിൽ ഒരു സിംഗിളും റണൗട്ടും. 

അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗ്യാലറയിൽനിന്ന് ആർപ്പുവിളികൾ ഉയർന്നെങ്കിലും പത്താമത്തെ ഓവറിൽതന്നെ ഇന്ത്യക്ക് പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകൾ നഷ്ടമായി. 
സ്പിന്നിനെ വിളിച്ചാണ് രോഹിത് ശർമയുടെ (31 പന്തിൽ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമായി 47) ആക്രമണം ഓസീസ് മുനയൊടിച്ചത്. ഗ്ലെൻ മാക്‌സ്‌വെലിനെ തുടർച്ചയായി സിക്‌സറിനും ബൗണ്ടറിക്കും പായിച്ച രോഹിതിനെ അടുത്ത പന്തിൽ സ്പിന്നർ പുറത്താക്കി. കറങ്ങിത്തിരിഞ്ഞ ക്യാച്ച് അതിഗംഭീരമായി ട്രാവിസ് ഹെഡ് കവറിൽ നിന്ന് ഓടിപ്പിടിക്കുകയായിരുന്നു. രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയാണ് ശ്രേയസ് അയ്യർ തുടങ്ങിയത്. എന്നാൽ പാറ്റ് കമിൻസിനെ വിക്കറ്റ് കീപ്പർക്ക് എഡ്ജ് ചെയ്തു.
ഇന്ത്യ 6.3 ഓവറിൽ അമ്പത് പിന്നിട്ടത് ലോകകപ്പ് ഫൈനലുകളിലെ റെക്കോർഡാണ്. മിച്ചൽ സ്റ്റാർക്കിന്റെ തുടർച്ചയായ മൂന്നു പന്തുകൾ വിരാട് കോലി അതിർത്തി കടത്തി. റണ്ണൊഴുക്ക് നിയന്ത്രിക്കാൻ എട്ടാം ഓവറിൽ സ്പിന്നർ ഗ്ലെൻ മാക്‌സ്‌വെലിനെ ഓസ്‌ട്രേലിയ വിളിച്ചു.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്ക് എൽ.ബിക്കായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ കുലുങ്ങിയില്ല. ട്രാവിസ് ഹെഡും പാറ്റ് കമിൻസും ആഡം സാംപയും ആദ്യ ഓവറിൽ തന്നെ ബൗണ്ടറികൾ രക്ഷിച്ചു.
എട്ടാമത്തെ പന്തിൽ ക്രീസ് വിട്ടിറങ്ങി രോഹിത് ശർമ ആദ്യ ബൗണ്ടറി പായിച്ചു. അടുത്ത പന്തിൽ കവർെ്രെഡവും ബൗണ്ടറി കടന്നു.
എന്നാൽ ശുഭ്മൻ ഗില്ലിന്റെ തുടക്കം കേമമായില്ല. സ്റ്റാർക്കിനെ എഡ്ജ് ചെയ്തത് ഒന്നാം സ്ലിപ്പിൽ മിച്ചൽ മാർഷിന് പിടിക്കാനായില്ല. നാലാം ഓവറിൽ ജോഷ് ഹെയ്‌സൽവുഡിനെ രോഹിത് സിക്‌സറിനുയർത്തിയത് കഷ്ടിച്ചാണ് ഡീപിൽ ട്രാവിസ് ഹെഡിൽ നിന്നകന്നത്. അതു വകവെക്കാതെ അതേ ഓവറിൽ സിക്‌സറും പിന്നാലെ ബൗണ്ടറിയും പായിച്ചു.
സ്റ്റാർക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപിച്ചത്. ഗിൽ മിഡോണിൽ സാംപക്ക് അനായാസ ക്യാച്ച് നൽകി മടങ്ങി. പക്ഷെ രോഹിതിനെ തടുക്കാനായില്ല. ഓവറിലെ അവസാന പന്ത് രോഹിത് ലോംഗോഫിലൂടെ ഗാലറിയിലെത്തിച്ചു.29-ാം ഓവറിൽ വിരാട് കോലി പുറത്തായത് ഇന്ത്യയുടെ നടുവൊടിച്ചു. 63 പന്തിൽ 54 റൺസായിരുന്നു കോലി നേടിയത്. 36-ാം ഓവറിൽ രവീന്ദ്ര ജഡേജയും പുറത്തായി. 22 പന്തിൽ 9 റൺസ്. 42-ാം ഓവറിൽ കെ.എൽ രാഹുൽ കൂടി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് പൂർണവിരാമമായി. 107 പന്തിൽ 66 റൺസായിരുന്നു സമ്പാദ്യം.  തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിയും പുറത്ത്. പത്തു പന്തിൽ ആറു റൺസ്. തൊട്ടടുത്ത ഓവറിൽ ബുംറയും പുറത്തായി. 48-ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായി. ഈ സമയത്ത് ഇന്ത്യയുടെ റൺ ഒൻപത് വിക്കറ്റിന് 227 റൺസായിരുന്നു. 


 

Latest News