ലാസ് വെഗാസ് - സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ് രംഗത്തേക്ക് വാട്‌സ്ആപ്പും. ഫോര്‍മുല വണ്‍ കാര്‍ റെയ്‌സില്‍ മെഴ്‌സിഡസ് ടീമിനെ അവര്‍ സ്‌പോണ്‍സര്‍ ചെയ്യും. വാട്‌സ്ആപ്പിലൂടെ ആരാധകര്‍ക്ക് തല്‍സമയം മെഴ്‌സിഡസിന്റെ എക്‌സ്‌ക്ലസിവ് വാര്‍ത്തകളും റെയ്‌സിനിടിലെ തല്‍സമയ വിവരങ്ങളും ലഭിക്കും. 200 കോടിയോളം പേര്‍ വാട്‌സാപ് ഉപയോഗിക്കുന്നുണ്ട്.
2014 ല്‍ ഫെയസ്ബുക്ക് 1900 കോടി ഡോളര്‍ നല്‍കി വാട്‌സ്ആപ്പിനെ സ്വന്തമാക്കിയിരുന്നു. മീറ്റയുടെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സര്‍വീസാണ് വാട്‌സാപ്.






