അര്‍ജന്റീനക്കെതിരെ  പ്രമുഖ താരമില്ലാതെ ബ്രസീല്‍

സാവൊപൗളൊ - ചൊവ്വാഴ്ച ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ബ്രസീല്‍ നിരയില്‍ അവരുടെ പ്രമുഖ കളിക്കാരനുണ്ടാവില്ല. കൊളംബിയക്കെതിരായ തോല്‍വിക്കിടെ പരിക്കേറ്റു മടങ്ങിയ വിനിസിയൂസ് ജൂനിയര്‍ മാരക്കാനാ സ്റ്റേഡിയത്തിലെ അര്‍ജന്റീനക്കെതിരായ കളിയില്‍ ഇറങ്ങില്ല. പരിക്കേറ്റ നെയ്മാറും കസിമീരോയും ഇല്ലാതെ ബ്രസീലിനെ തളര്‍ത്തിയിട്ടുണ്ട്. ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍, ഡാനിലൊ എന്നിവര്‍ക്കും പരിക്കാണ്. കൊളംബിയക്കെതിരെ വിനിസിയൂസ് പിന്മാറിയ ശേഷമാണ് ബ്രസീല്‍ പിന്നോട്ടു പോയത്. ഇടതു തുടയിലാണ് പരിക്ക്. 
തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കാനാണ് ബ്രസീല്‍ ശ്രമിക്കുക. ഉറുഗ്വായോടും അവര്‍ തോറ്റിരുന്നു. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ലോകകപ്പ് നേടിയ ശേഷം ആദ്യമായി അര്‍ജന്റീനയും കഴിഞ്ഞ കളി തോറ്റും, അര്‍ജന്റീനയെയും തോല്‍പിച്ചത് ഉറുഗ്വായ് തന്നെ.
 

Latest News