അപൂര്‍വ നേട്ടത്തിന് കോലി, രണ്ടാം കിരീടത്തിനരികെ

അഹമ്മദാബാദ് - ഇന്ന് ഗ്രൗണ്ടിലിറങ്ങുന്ന ആറു പേര്‍ക്ക് ഇത് രണ്ടാമത്തെ ലോകകപ്പ് ഫൈനലായിരിക്കും. ഇന്ത്യയുടെ വിരാട് കോലി 2011 ലെ ലോകകപ്പ് ജയിച്ച ടീമിലെ അംഗമാണ്. ഡേവിഡ് വാണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ 2015 ല്‍ കിരീടം നേടിയ ടീമിലുണ്ടായിരുന്നു. 
ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍ പിശുക്കുന്ന ബൗളര്‍മാരിലൊരാള്‍ ജസ്പ്രീത് ബുംറയാണ്. 3.98 റണ്‍സ് ശരാശരിയില്‍ റണ്‍സ് വഴങ്ങിയാണ് ബുംറ 18 വിക്കറ്റെടുത്തത്. 
മിച്ചല്‍ സ്റ്റാര്‍ക്ക് ലോകകപ്പുകളിലെ വിക്കറ്റ്‌കൊയ്ത്തില്‍ മൂന്നാം സ്ഥാനത്താണ് (62), ഗ്ലെന്‍ മക്ഗ്രാക്കും മുത്തയ്യ മുരളീധരനും പിന്നില്‍. മുഹമ്മദ് ഷമി (54) മൂന്നു വിക്കറ്റെടുത്താല്‍ വസീം അക്രമിനെയും (55) ലസിത് മലിംഗയെയും (56) മറികടക്കാം. 

 

Latest News