ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍

മുംബൈ - ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമാവാത്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മത്സര ട്വന്റി20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ നയിക്കും. 23 ന് വിശാഖപട്ടണത്താണ് ആദ്യ മത്സരം. ഡിസംബര്‍ മൂന്നിന് ഹൈദരാബാദില്‍ പരമ്പര സമാപിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളും ഹാര്‍ദിക്കിന് നഷ്ടപ്പെടുമെന്നാണ് സൂചന. 
വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു സൂര്യകുമാര്‍. മുംബൈ ടീമിനെയും ഇന്ത്യ അണ്ടര്‍-23 ടീമിനെയും നയിച്ചിട്ടുണ്ട്. 
ലോകകപ്പ് സമാപിക്കുന്നതോടെ ചീഫ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. പുതിയ കോച്ചിനെ സംബന്ധിച്ച് തീരുമാനമാവുന്നതു വരെ വി.വി.എസ്. ലക്ഷ്മണിനെ പരിശീലകനായി നിയമിച്ചേക്കും. സപ്പോര്‍ട്ട് സ്റ്റാഫായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ജീവനക്കാരും പ്രവര്‍ത്തിക്കും. 

Latest News