നാലടിച്ച് സലാഹ്, അര ഡസന്‍ ഗോളില്‍ ഈജിപ്ത്

ഹരാരെ - ലോകകപ്പ് ഫുട്‌ബോളിന്റെ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ലിവര്‍പൂല്‍ താരം മുഹമ്മദ് സലാഹിന്റെ നാലു ഗോളില്‍ ഈജിപ്ത് 6-0 ന് ജിബൂത്തിയെ മുക്കി. കയ്‌റൊ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ അര മണിക്കൂര്‍ ഇടവേളയില്‍ സലാഹ് ഹാട്രിക് തികച്ചിരുന്നു. 17, 22, 48 മിനിറ്റുകളില്‍. 69ാം മിനിറ്റില്‍ നാലാം ഗോള്‍ നേടി. ഈജിപ്ത് കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. 
മറ്റു മത്സരങ്ങളില്‍ നൈജീരിയയെ 1-1 ന് ലെസോതൊ തളച്ചു. ടോഗോയെ സുഡാനും 1-1 ന് പിടിച്ചുകെട്ടി. അള്‍ജീരിയ 3-1 ന് സോമാലിയയെ തോല്‍പിച്ചു.  ആഫ്രിക്കയില്‍ നിന്ന് ഒമ്പത് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും.
 

Latest News