കൊല്‍ക്കത്ത - ഞായറാഴ്ച ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഇന്ത്യയും റെക്കോര്‍ഡ് തവണ ജേതാക്കളായ ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഓസ്‌ട്രേലിയ ആറാമത്തെ ലോകകപ്പിനായാണ് പൊരുതുക. 1987, 1999, 2003, 2007, 2015 ലോകകപ്പുകളിലാണ് അവര്‍ നേരത്തെ കിരീടം നേടിയത്. 1987 ല്‍ അവര്‍ ആദ്യമായി ജേതാക്കളായത് കൊല്‍ക്കത്തയിലായിരുന്നു.
ഇന്ത്യ മൂന്നാമത്തെ ലോകകപ്പിനായാണ് ഇറങ്ങുക. 1983 ല്‍ ഇംഗ്ലണ്ടിലും 2011 ല്‍ സ്വന്തം മണ്ണിലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2003 ല്‍ ഓസ്‌ട്രേലിയയോട് ഫൈനല്‍ തോറ്റു.
ഓസ്‌ട്രേലിയ ഒമ്പതാം ലോകകപ്പ് സെമിയാണ് കളിച്ചത്. ഒരിക്കലേ സെമിയില്‍ തോറ്റുള്ളൂ. ഇത്തവണ ആദ്യ രണ്ടു കളികളും തോറ്റ ശേഷം അവര്‍ എട്ടാമത്തെ മത്സരമാണ് ജയിക്കുന്നത്. ദക്ഷിണാഫ്രിക്ക ഒരിക്കലും സെമിഫൈനല്‍ ജയിച്ചിട്ടില്ല. ഇന്ത്യ കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ സെമിയില്‍ തോല്‍ക്കുകയയിരുന്നു. 2015 ല്‍ ഓസ്‌ട്രേലിയയോടും 2019 ല്‍ ന്യൂസിലാന്റിനോടും.






