കൊല്‍ക്കത്ത - ആദ്യം ബാറ്റ് ചെയ്യുന്നതാണ് തങ്ങളുടെ ശക്തിയെന്നു പറഞ്ഞ് ടോസ് കിട്ടിയപ്പോള്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ തകരുന്നു. 11.5 ഓവറില്‍ 24 റണ്‍സെടുക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. 14 ഓവറില്‍ നാലിന് 44 ല്‍ ടീം പരുങ്ങവെ ആശ്വാസമായി ചാറ്റല്‍ മഴയെത്തി. മിച്ചല്‍ സ്റ്റാര്‍ക്കും (7-1-18-2) ജോഷ് ഹെയ്‌സല്‍വുഡും (6-1-12-2) രണ്ടു വീതം വിക്കറ്റെടുത്തു. ഹയ്ന്റിക് ക്ലാസനും (10 നോട്ടൗട്ട്) ഡേവിഡ് മില്ലറുമാണ് (10 നോട്ടൗട്ട്) ക്രീസില്‍.
പരിക്ക് ഭേദമായി ടീമിലിടം നേടിയ ക്യാപ്റ്റന്‍ തെംബ ബവൂമയാണ് (0) ആദ്യം പുറത്തായത്. സ്റ്റാര്‍ക്കിന്റെ ആറാമത്തെ പന്തില്‍ ക്യാപ്റ്റനെ വിക്കറ്റ്കീപ്പര്‍ പിടിച്ചു. അഞ്ചോവറില്‍ എട്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. ആറാം ഓവറില്‍ ഹയ്‌സല്‍വുഡാണ് ക്വിന്റന്‍ ഡികോക്കിനെ (3) മടക്കിയത്. പത്തോവറില്‍ സ്‌കോര്‍ രണ്ടിന് 18.
തുടര്‍ച്ചയായ ഓവറുകളില്‍ റാസി വാന്‍ഡര്‍ഡസനും (6) അയ്ദന്‍ മാര്‍ക്‌റമും (10) പിടികൊടുത്തു.






