ഡാൻസും കോമഡിയുമായി 'ഡാൻസ് പാർട്ടി' ഡിസംബറിൽ

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി ഡിസംബറിൽ തിയേറ്ററുകളിലേക്ക്.  
ഡാൻസും കോമഡിയുമൊക്കെയായി മുഴുനീള എന്റർടെയ്‌നറാണ് ചിത്രമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ.
ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ് ട്രെയിലറിലെ ഹൈലൈറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമേരിക്കൻ സ്റ്റേജ് ഷോക്ക് പോകാൻ തയാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 
രാഹുൽ രാജ്, ബിജിബാൽ എന്നിവർ സംഗീതം നൽകിയ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവരാണ്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ്. പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്ഢി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ ബിനു കുര്യൻ, എഡിറ്റിംഗ് വി സാജൻ.

Latest News