മാസായി ബസൂക്കയിൽ മമ്മുക്ക

മമ്മൂട്ടി മാസ് ലുക്കിലെത്തുന്ന ബസൂക്കയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. നീട്ടിവളർത്തിയ മുടി പിന്നിൽ കെട്ടി, അൽപം താടിയും കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ച് സ്‌റ്റൈലിഷായാണ് മമ്മുക്ക പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക. 
തിേയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ത്രില്ലർ ചിത്രം നിർമിക്കുന്നത്.
ഗൗതം മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ, സണ്ണി വെയ്ൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, സുമിത്, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം മിഥുൻ മുകുന്ദ്. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുല്ല. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം. പി.ആർ.ഒ വാഴൂർ ജോസ്.

Latest News