VIDEO പേടിച്ചുള്ള നടി ശോഭനയുടെ ഓട്ടം; ചരിച്ച് ചിരിച്ച് സോഷ്യല്‍ മീഡിയ

ചെന്നൈ- പടക്കം കൊളുത്തിയ ശേഷം വേഗത്തില്‍ ഓടിരക്ഷപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടി ശോഭന. ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ആളുകളെ ചിരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് നടി വീഡിയോ പങ്കുവെച്ചത്.
പടക്കം കൊളുത്തുന്നതും അപ്പോള്‍ തന്നെ തിരിഞ്ഞോടുന്ന ശോഭനയെ കണ്ട്, ദൃശ്യം പകര്‍ത്തുന്ന പെണ്‍കുട്ടി ചിരിക്കുന്നതാണ് വീഡിയോ. ഒടുവില്‍ മൂന്ന് തവണ ശ്രമിച്ചിട്ടാണ് പടക്കം പൊട്ടിയത്.
തനിക്ക് ഒട്ടും പേടിയില്ല എന്ന് അര്‍ത്ഥം വരുന്ന 'ജുജുബി' എന്ന് പറഞ്ഞാണ് ശോഭന വീഡിയോ തുടങ്ങുന്നത്. പക്ഷേ ശരിക്കും പേടിച്ചോടുന്നതാണ് വീഡിയോ.  
രസകരമാണ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.
'ഇത്രേം ധൈര്യം ഞങ്ങള്‍ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ ചേച്ചീ, പൂക്കുറ്റി പൊട്ടിക്കാന്‍ നേരം ഒരു ഓട്ടം ഉണ്ട്, സിവനേ ഇതേത് ജില്ല, ആ ഓട്ടം, ഓട്ടം കൊള്ളാരുന്നു ദീപാവലി ആശംസകള്‍,
നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഈ ഓടുന്നത്, ഒരു നാഷണല്‍ അവാര്‍ഡ് വിന്നറിനെ ബഹുമാനിക്കാന്‍ അറിയാത്ത വഴി യാത്രക്കാര്‍, ചെന്നൈയില്‍ പടക്കം കത്തിച്ച് കേരളം വരെ ഓടിയല്ലോ, ചേച്ചി ഇങ്ങനെ ഓടിയാല്‍ പിന്നെ ആര്‍ക്ക് കാണാന്‍ ആണ് പടക്കം പൊട്ടിക്കുന്നത്, അയ്യോ ആ പടക്കം കത്തിച്ചിട്ടുള്ള ഓട്ടം കണ്ട് ചിരിച്ചു ചത്തു, ഇന്ന് പൊട്ടിയിട്ട് വേണം എനിക്കു നാളെ പണിക്ക് പോകാന്‍ ചേച്ചി, പ്ലീസ് ഒന്ന് വേഗം പൊട്ടിക്കൂ,' എന്നൊക്കെയാണ് പോസ്റ്റിനു താഴെ രസകരമായ കമന്റുകള്‍.
ശോഭനയുടെ  ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മിക്ക പോസ്റ്റുകളിലും തമാശ ഉണ്ടാകും.

 

Latest News