ലോധ കമ്മീഷന്‍ നിര്‍ദേശങ്ങളില്‍ ചില അടിസ്ഥാന മാറ്റങ്ങള്‍ വരുത്തി ബി.സി.സി.ഐയുടെ ഭരണഘടന സുപ്രീം കോടതി അംഗീകരിച്ചതില്‍ ജസ്റ്റിസ് (റിട്ട.) ആര്‍.എം ലോധക്ക് അതൃപ്തി. ചില സംസ്ഥാനങ്ങളിലെ ഒന്നിലേറെ അസോസിയേഷനുകളെ അംഗീകരിച്ചതും തുടര്‍ച്ചയായി ഭാരവാഹികളാവാമെന്ന തീരുമാനവുമാണ് ലോധക്ക് നിരാശ പകര്‍ന്നത്.
ബി.സി.സി.ഐയിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമാണ് ഈ നിര്‍ദേശങ്ങളെന്ന് ലോധ ചൂണ്ടിക്കാട്ടി. വെള്ളം ചേര്‍ത്തതോടെ അതിന്റെ ലക്ഷ്യം ഇല്ലാതായി. ബി.സി.സി.ഐക്ക് ഭരണപരവും സംഘടനാപരവുമായ അടിത്തറ നല്‍കാനുള്ള പൂര്‍ണ പാക്കേജായിരുന്നു ആ നിര്‍ദേശങ്ങള്‍. ആ ഘടനയില്‍ നിന്ന് ഏതാനും ഇഷ്ടികകള്‍ അടര്‍ത്തിമാറ്റിയാല്‍ മുഴുവന്‍ കെട്ടിടവും വീഴുന്ന അവസ്ഥയാണ് -ലോധ പറഞ്ഞു.
സര്‍ക്കാരിന് പിന്‍വാതിലിലൂടെ ബി.സി.സി.ഐയെ സ്വാധീനിക്കാനുള്ള വഴികളാണ് റെയില്‍വേസിനും യൂനിവേഴ്‌സിറ്റീസിനും സര്‍വീസസിനുമുള്ള വോട്ടവകാശം. അത് സുപ്രീം കോടതി പുനഃസ്ഥാപിച്ചിരിക്കുകയാണ്. ബി.സി.സി.ഐ പോലുള്ള സ്വതന്ത്ര സമിതികളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവരുത്. അതേപോലെ ഒരേ ഭാരവാഹികള്‍ക്ക് തുടര്‍ച്ചയായി ഭരണത്തിലിരിക്കാനാവരുത് എന്ന നിര്‍ദേശം കുത്തക അവസാനിപ്പിക്കാനുദ്ദേശിച്ചാണ്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നത് തുല്യനീതിയുടെ ഭാഗമായാണ്. അതിലും വെള്ളം ചേര്‍ക്കപ്പെട്ടു -ലോധ പറഞ്ഞു.