മലപ്പുറം- ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലിയുടെ ഫുട്‌ബോള്‍ ജീവിതം പുസ്തകം ആവുന്നു. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഷറഫലിയുടെ ജന്മനാടായ അരീക്കോട് തെരട്ടമ്മല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കുരികേഷ് മാത്യൂ, ആസിഫ് സഹീറിന് നല്‍കി നിര്‍വഹിച്ചു.
ദി വ്യൂസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന 'സെക്കന്റ് ഹാഫ് 'എന്ന പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി ആണ്. ഷറഫലിയുടെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ക്ക് പുറമെ പ്രഗല്‍ഭ പരിശീലകരുടെയും അദ്ദേഹത്തോടൊപ്പം കളിച്ച താരങ്ങളുടെയും അനുഭവങ്ങളും പുസ്തകത്തില്‍ പങ്കുവെക്കും. ചടങ്ങില്‍ കെ.എ. റസാഖ് തെരട്ടമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. യു. ഷറഫലി, ബച്ചു ചെറുവാടി, ഫുട്‌ബോള്‍ താരങ്ങളായ എ. സക്കീര്‍, ലത്തീഫ് ചെമ്പകതില്‍, നാസര്‍ തെരട്ടമ്മല്‍, ഗായകന്‍ കെ.വി. അബൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.






