അമ്പതാം സെഞ്ചുറി  പിന്നീട്, കോലി പുറത്ത്

ബംഗളൂരു - വിരാട് കോലിയുടെ അമ്പതാം ഏകദിന ക്രിക്കറ്റ് സെഞ്ചുറിക്ക് കാത്തിരുന്നവര്‍ നിരാശരായി. നെതര്‍ലാന്റ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ ്അര്‍ധ ശതകം പിന്നിട്ടയുടനെ കോലിയെ (56 പന്തില്‍ 51, 6-1, 4-5) റുളോഫ് വാന്‍ഡര്‍മെര്‍വ് ബൗള്‍ഡാക്കി. 28.5 ഓവറില്‍ മൂന്നിന് 200 റണ്‍സെടുത്ത ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. 
ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61, 6-2, 4-8), ശുഭ്മന്‍ ഗില്‍ (32 പന്തില്‍ 51, 6-4, 4-3) എന്നിവരും അര്‍ധ സെഞ്ചുറി പിന്നിട്ടയുടനെയാണ് പുറത്തായത്. ശ്രേയസ് അയ്യര്‍ (30 പന്തില്‍ 31, 4-3) സെഞ്ചുറിയിലേക്ക് നീങ്ങുകയാണ്. 
ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സൂചന നല്‍കിയതു പോലെ കോച്ച് രാഹുല്‍ ദ്രാവിഡ് ഫസ്റ്റ് ഇലവനെ തന്നെയാണ് നെതര്‍ലാന്റ്‌സിനെതിരായ അപ്രസക്ത മത്സരത്തില്‍ ഇറക്കിയത്. 
ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും മത്സരിച്ചടിച്ചതോടെ പത്തോവറില്‍ ഇന്ത്യ വിക്കറ്റ് പോവാതെ 91 റണ്‍സെടുത്തു.
 

Latest News