ഇസ്രായിലിനെതിരെ പുതിയ മിസൈല്‍ ഉപയോഗിച്ചു തുടങ്ങിയെന്ന് ഹിസ്ബുല്ല നേതാവ്

ബെയ്‌റൂത്ത്- ലെബനന്റെ തെക്കന്‍ അതിര്‍ത്തയില്‍ ഇസ്രായിലിനെ നേരിടാന്‍ പുതിയ ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതായി ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല. ഗാസയില്‍ ഇസ്രായില്‍ സൈന്യും രൂക്ഷമായ ആക്രമണം തുടരുന്നതിനിടയിലാണ് ലെബനന്റെ തെക്കന്‍ അതിര്‍ത്തിയിലും വെടിവയ്പ്പ് രൂക്ഷമായത്.
ലെബനന്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയായി തങ്ങള്‍ ആക്രമണങ്ങളുടെ എണ്ണത്തിലും ആയുധങ്ങളുടെ കാര്യത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇത് രണ്ടാമത്തെ ടെലിവിഷന്‍ പ്രസംഗത്തില്‍ ഹിസ്ബുല്ല നേതാവ് പറഞ്ഞു.
ബുര്‍ക്കന്‍ മിസൈലുകള്‍' ആദ്യമായി ഉപയോഗിച്ചുവെന്നാണ് ഹിസ്ബുല്ല അവകാശപ്പെടുന്നത്. 300-500 കിലോ പടക്കോപ്പ് വഹിക്കാന്‍ കഴിയുന്നതാണ് ഈ മിസൈലുകളെന്നും  ലെബനനിലെ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത് ഉപയോഗിക്കുന്നതെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു.  ഇസ്രായിലിനുള്ളിലേക്ക് ദിവസേന നിരീക്ഷണ ഡ്രോണുകള്‍ പറക്കുന്നുണ്ടെന്ന് ചിലത് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ഹൈഫ, ഏക്കര്‍, സഫേദ് എന്നിവിടങ്ങളില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ മാസം മുതല്‍ ഇസ്രായില്‍ വെടിവയ്പില്‍ കുറഞ്ഞത് 68 ഹിസ്ബുല്ല പോരാളികളും ലെബനനിലെ 11 സാധാരണക്കാരും മറ്റ് 12 പോരാളികളും കൊല്ലപ്പെട്ടുവെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഇസ്രായിലില്‍ ആറ് സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു.
ഹിസ്ബുല്ല പോരാളികള്‍ ഇസ്രായില്‍ ലക്ഷ്യങ്ങളിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതില്‍ മുന്നേറുകയാണെന്നും നസ്‌റല്ല പറഞ്ഞു.
അമേരിക്കക്കാരെ ആക്രമിക്കാതിരിക്കണമെങ്കില്‍ ഗാസക്കെതിയാ യുദ്ധം അവസാനിപ്പിക്കണണെന്ന് ഹസന്‍ നസ്‌റുല്ല പറഞ്ഞു.
ഇറാഖില്‍ നിന്നും യെമനില്‍ നിന്നുമുള്ള മറ്റ് ഗ്രൂപ്പുകള്‍ ഇസ്രായേലിനെതിരെയും മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികര്‍ക്കെതിരെയും നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നസ്‌റല്ല ഇക്കാര്യം അമേരിക്കയെ ഓര്‍മിപ്പിച്ചത്.
വെള്ളിയാഴ്ച സിറിയയില്‍  ഹിസ്ബുല്ല അംഗങ്ങള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഇസ്രായില്‍ വെടിവെപ്പില്‍ ഏഴ് പോരാളികള്‍ കൊല്ലപ്പെട്ടുവെന്നാണ് വെളിപ്പെടുത്തിയത്. തെക്കന്‍ ഇസ്രായേലിലെ സ്‌കൂളില്‍ ഡ്രോണ്‍ തകര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച സിറിയയിലെ ഒരു സംഘടനയെ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.

 

Latest News