നാലു വയസ്സുകാരിയെ പീഡിപ്പിച്ചത് എ.എസ്.ഐ; ജനരോഷം, പ്രതി അറസ്റ്റില്‍

ജയ്പൂര്‍- രാജസ്ഥാനിലെ ദൗസ ജില്ലയില്‍  നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പോലീസ് എ.എസ്.ഐയെ അറസ്റ്റ് ചെയ്തു. ജില്ലയിലെ ലാല്‍സോട്ട് മേഖലയിലാണ് സംഭവം. എ.എസ്.ഐ
ഭൂപേന്ദ്ര സിംഗാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
നാലു വയസ്സുകാരിയെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം ജനരോഷത്തിനിടയാക്കുകയും ലാല്‍സോട്ട് ഏരിയയിലെ രാഹുവാസ് പോലീസ് സ്‌റ്റേഷന് പുറത്ത് നിരവധി ആളുകള്‍ പ്രതിഷേധിക്കുകയും ചെയ്തു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രദേശവാസികള്‍ കൂട്ടത്തോടെ രാഹുവാസ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പോലീസിന് ഔദ്യോഗികമായി കൈമാറുന്നതിന് മുമ്പ് പ്രതിയായ അസി. സബ് ഇന്‍സ്‌പെക്ടറെ അവര്‍ മര്‍ദിക്കുകയും ചെയ്തു.

 

Latest News