ഹമാസ് ആക്രമണത്തിലെ മരണസംഖ്യ 1200 ആക്കി കുറച്ച് ഇസ്രായില്‍

ജറൂസലം- തെക്കന്‍ ഇസ്രായിലില്‍ കഴിഞ്ഞ മാസം നടന്ന ഹമാസ് ആക്രമണങ്ങളിലെ മരണസംഖ്യ 1,400 ല്‍ നിന്ന് 1,200 ആക്കി കുറിച്ച് ഇസ്രായില്‍ അധികൃതര്‍. ഇതാണ് പുതിയ കണക്കെന്ന്  ഇസ്രായില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് എഎഫ്പിയോട് പറഞ്ഞു.
ഒക്ടോബര്‍ ഏഴുമുതല്‍ മരിച്ചവരില്‍ വിദേശ തൊഴിലാളികളും മറ്റ് വിദേശ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ കണക്ക് അവസാനത്തേതല്ലെന്നും എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞാല്‍ മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് അതിര്‍ത്തിയില്‍ കനത്ത സൈനിക സാന്നിധ്യമുണ്ടായിട്ടും ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,400 പേരെ കൊന്നൊടുക്കിയെന്നാണ് ഇസ്രായില്‍ ഇതുവരെ പറഞ്ഞിരുന്നത്.

 

Latest News