പാക് പ്രതീക്ഷ ചിന്നിച്ചിതറി, ഇന്ത്യക്ക് സെമിയില്‍ വീണ്ടും കിവീസ്

കൊല്‍ക്കത്ത - ലോകകപ്പില്‍ പാക്കിസ്ഥാന്റെ നേരിയ സെമിഫൈനല്‍ പ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് തല്ലിയുടച്ചു. തങ്ങളുടെ അവസാനത്തേതെന്നു കരുതുന്ന ഏകദിന ഇന്നിംഗ്‌സില്‍ ബെന്‍ സ്റ്റോക്‌സും (76 പന്തില്‍ 86) ജോ റൂട്ടും (72 പന്തില്‍ 60) പെയ്‌സ്ബൗളര്‍ ഡേവിഡ് വിലിയുമാണ് (5 പന്തില്‍ 15, 2-0-10-2) പാക്കിസ്ഥാന്റെ സ്വപ്‌നങ്ങള്‍ക്കു മേല്‍ മണ്ണിട്ടത്. പാക്കിസ്ഥാന് സെമിഫൈനലിലെത്തണമെങ്കില്‍ ഇംഗ്ലണ്ടിന്റെ ഒമ്പതിന് 337 വെറും 6.4 ഓവറില്‍ മറികടക്കണമായിരുന്നു. എല്ലാ പന്തും സിക്‌സറടിച്ചാല്‍ പോലും 6.4 ഓവഫറില്‍ 240 റണ്‍സെടുക്കാനേ സാധിക്കൂ. ആദ്യ രണ്ടോവറില്‍ ഓപണര്‍മാരായ അബ്ദുല്ല ശഫീഖിനെയും (0) ഫഖര്‍ സമാനെയും (1) ഡേവിഡ് വിലി പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ തുടക്കം അലങ്കോലമായി. വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാക്കിസ്ഥാന്‍ പ്രതീക്ഷ വെച്ചത് ഫഖറിലായിരുന്നു. 

Latest News