ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് പ്രതിഫലത്തില്‍ വന്‍ വര്‍ധന അംഗീകരിച്ച് സുപ്രീം കോടതി ചുമതലപ്പെടുത്തിയ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സി.ഒ.എ). 2007 ല്‍ ദിലീപ് വെംഗ്‌സാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരിക്കെ വേതന വര്‍ധനവിനായി ആരംഭിച്ച പോരാട്ടമാണ് വന്‍ വിജയത്തില്‍ കലാശിച്ചിരിക്കുന്നത്. അദ്ദേഹം പോലും സ്വപ്‌നം കണ്ടതിനെക്കാള്‍ വലിയ തുകയാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക് കിട്ടുക. പ്രതിഫലം 70 ശതമാനം വര്‍ധിപ്പിക്കണമെന്നായിരുന്നു ബി.സി.സി.ഐയുടെ നിര്‍ദേശം.
ചീഫ് സെലക്ടറുടെ വാര്‍ഷിക വേതനം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 30 ലക്ഷം ലൂപയാണ്. സെലക്ടര്‍മാരുടെ വേതനം 20 ലക്ഷം വീതവും. ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന് വര്‍ഷം ഒരു കോടി രൂപ പ്രതിഫലം മാത്രം കിട്ടും. സെലക്ടര്‍മാര്‍ക്ക് 90 ലക്ഷം രൂപ വീതവും. മുന്‍ ഇന്ത്യന്‍ കളിക്കാരായ പ്രസാദ്, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവരാണ് ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചവര്‍ മാത്രമേ സെലക്ഷന്‍ കമ്മിറ്റിയില്‍ പാടുള്ളൂ എന്നത് ലോധ കമ്മിറ്റിയുടെ നിര്‍ദേശമായിരുന്നു.