ബംഗളൂരു - ന്യൂസിലാന്റിനെ മറികടന്ന് ലോകകപ്പിന്റെ സെമിഫൈനലിലെത്തുക പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏതാണ്ട് അസാധ്യം. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസിലാന്റിന് 10 പോയന്റുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരമാവധി നേടാനാവുക 10 പോയന്റാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അവസാന ലീഗ് മത്സരം ജയിക്കുകയാണെങ്കില്‍ മൂന്നു ടീമുകള്‍ക്കും 10 പോയന്റാവും. അതോടെ നെറ്റ് റണ്റെയ്റ്റാണ് സെമിഫൈനലിസ്റ്റിനെ നിശ്ചയിക്കുക.
ഇപ്പോഴത്തെ റണ്റെയ്റ്റനുസരിച്ച് ന്യൂസിലാന്റ് വളരെ മുന്നിലാണ്. ദക്ഷിണാഫ്രിക്കയെ ചുരുങ്ങിയത് 438 റണ്‍സിന് തോല്പിച്ചാലേ അഫ്ഗാനിസ്ഥാന് സെമിയിലെത്തൂ. പാക്കിസ്ഥാന്റെ കാര്യവും തഥൈവ. അവര്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 150 റണ്‍സിന് പുറത്താക്കിയെന്നു വെക്കുക. എങ്കില്‍ 3.4 ഓവറില്‍ ലക്ഷ്യം മറികടക്കണം. പാക്കിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 287 റണ്‍സിന് ജയിക്കണം.






