ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ കളിക്കാര്‍ നമ്പര്‍ വണ്‍

ദുബായ് - ഏകദിന ക്രിക്കറ്റിലെ ഐ.സി.സി റാങ്കിംഗില്‍ ഇന്ത്യന്‍ കളിക്കാര്‍ ബാറ്റിംഗിലും ബൗളിംഗിലും ഒന്നാം നമ്പറായി. ബാറ്റിംഗില്‍ ഇതാദ്യമായി ശുഭ്മന്‍ ഗില്ലാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയാണ് ഗില്‍ മറികടന്നത്. ലോക ഒന്നാം നമ്പറാവുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഇരുപത്തിനാലുകാരന്‍. സചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവരാണ് മറ്റുള്ളവര്‍. ലോകകപ്പില്‍ ആറ് ഇന്നിംഗ്‌സില്‍ ഗില്‍ 219 റണ്‍സടിച്ചിരുന്നു. 2021 ഏപ്രില്‍ 14 മുതല്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു ബാബര്‍. ക്വിന്റന്‍ ഡികോക്കും കോലിയും ഡേവിഡ് വാണറുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 
കേശവ് മഹാരാജിനെ മറികടന്നാണ് ബൗളിംഗില്‍ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനക്കാരനായത്. ആഡം സാംപക്കു പിന്നില്‍ കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തുണ്ട്. 
 

Latest News