കപിലോ മാക്‌സ്‌വെലോ, ആരാണ് ഗ്രെയ്റ്റസ്റ്റ്?

മുംബൈ - അഫ്ഗാനിസ്ഥാനെതിരായ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ അവിശ്വസനീയ ഇന്നിംഗ്‌സ് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചതാണോ? ഒറ്റക്കാലില്‍ ബാറ്റ് ചെയ്ത് ഇരട്ട സെഞ്ചുറിയടിച്ച മാക്‌സ്‌വെല്‍ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിന്റെ തകര്‍ച്ച പരിഗണിക്കുമ്പോള്‍ 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ഇന്നിംഗ്‌സിനോട് (സിംബാബ്‌വെക്കെതിരെ 175) കിടപിടിക്കുന്നതാണ് മാക്‌സ്‌വെലിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. അഞ്ചിന് 17 ലും ഏഴിന് 78 ലും തകര്‍ന്ന ശേഷമാണ് ഇന്ത്യ എട്ടിന് 266 ലെത്തിയത്. അഫ്ഗാനിസ്ഥാന്റെ 291 റണ്‍സ് പിന്തുടരവെ ഓസീസ് ഏഴിന് 91 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഓടാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു മാക്‌സ്‌വെല്‍ എന്നതാണ് ഈ ഇന്നിംഗ്‌സിനെ കൂടുതല്‍ അവിശ്വസനീയമാക്കുന്നത്. 

സമാനമായ ഏതാനും ഇന്നിംഗ്‌സുകള്‍;
ബെന്‍ സ്റ്റോക്‌സ് (84) - 2019 ലോകകപ്പ് ഫൈനല്‍
റിക്കി പോണ്ടിംഗ് (140) -2003 ലോകകപ്പ് ഫൈനല്‍
ആഡം ഗില്‍ക്രിസ്റ്റ് (149) - 2007 ലോകകപ്പ് ഫൈനല്‍
സചിന്‍ ടെണ്ടുല്‍ക്കര്‍ (143, 134) -ഷാര്‍ജ 1998
സചിന്‍ ടെണ്ടുല്‍ക്കര്‍ (175) - ഹൈദരാബാദ് (2009)
ഹെര്‍ഷല്‍ ഗിബ്‌സ് (175) - ജോഹന്നസ്ബര്‍ഗ് (2005)
വീവ് റിച്ചാഡ്‌സ് (189) - മാഞ്ചസ്റ്റര്‍ (1984)

റേക്കോര്‍ഡുകള്‍:
-റണ്‍ചെയ്‌സിലെ ആദ്യ ഇരട്ട സെഞ്ചുറി
-ലോകകപ്പിലെ റണ്‍ചെയ്‌സില്‍ ഉയര്‍ന്ന സ്‌കോര്‍
-ഓസ്‌ട്രേലിയക്കാരന്റെ ആദ്യ ഇരട്ട സെഞ്ചുറി
-ഓപണറല്ലാത്ത കളിക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍
-ലോകകപ്പ് ചരിത്രത്തിലെ മൂന്നാം ഇരട്ട സെഞ്ചുറി. 2015 ലെ ലോകകപ്പില്‍ ക്രിസ് ഗയ്‌ലും മാര്‍ടിന്‍ ഗപ്റ്റിലുമാണ് നേരത്തെ ഇരട്ട സെഞ്ചുറിയടിച്ചത്.
-ഏഴ് വിക്കറ്റ് വീണ ശേഷമുള്ള ഉയര്‍ന്ന കൂട്ടുകെട്ട് (പാറ്റ് കമിന്‍സുമായി 202 നോട്ടൗട്ട്)
-രണ്ടാമത്തെ വേഗമേറിയ ഡബ്ള്‍ (128 പന്തില്‍). ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ ഇശാന്‍ കിഷന്‍ (126 പന്ത്). 

Latest News