വാലറ്റത്തു നിന്ന് കരകയറാന്‍ ചാമ്പ്യന്മാര്‍, സ്റ്റോക്‌സിന് സെഞ്ചുറി

പൂനെ - ലോകകപ്പില്‍ ബെന്‍ സ്റ്റോക്‌സിന്റെ കന്നി സെഞ്ചുറി ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. നെതര്‍ലാന്റ്‌സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് വിയര്‍ക്കുന്ന ഘട്ടത്തിലാണ് സ്റ്റോക്‌സ് പ്രത്യാക്രമണം നടത്തിയത്. മധ്യനിരയുടെ തകര്‍ച്ചക്കിടയിലും സ്റ്റോക്‌സ് പൊരുതിയതോടെ ഇംഗ്ലണ്ട് ഒമ്പതിന് 339 റണ്‍സെടുത്തു. അഞ്ച് സിക്‌സറോടെ 78 പന്തിലാണ് സ്റ്റോക്‌സ് സെഞ്ചുറി (84 പന്തില്‍ 108) പിന്നിട്ടത്. വലിയ വിജയം നേടിയാല്‍ ഇംഗ്ലണ്ടിന് വാലറ്റത്തു നിന്ന് കരകയറാം. മറുപടിയായി ആദ്യ പത്തോവറില്‍ രണ്ടിന് 23 ലേക്ക് ഇഴഞ്ഞ നെതര്‍ലാന്റ്‌സ് പിന്നീട് വേഗം കൂട്ടിയിട്ടുണ്ട്. 
സ്റ്റോക്‌സിന്റെ സെഞ്ചുറിക്ക് പുറമെ ഓപണര്‍ ഡേവിഡ് മലാനും (74 പന്തില്‍ 87) ക്രിസ് വോക്‌സും (45 പന്തില്‍ 51) അര്‍ധ ശതകങ്ങള്‍ നേടി. ഓപണര്‍ ജോണി ബെയര്‍സ്‌റ്റൊ (15), ജോ റൂട്ട് (28), ഹാരി ബ്രൂക്ക് (11), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (5), മുഈന്‍അലി (4) എന്നിവരെല്ലാം പരാജയപ്പെട്ടിരുന്നു. ഓള്‍റൗണ്ടര്‍മാരായ സ്‌റ്റോക്‌സും വോക്‌സും 13.2 ഓവറില്‍ നേടിയ 129 റണ്‍സ് കൂട്ടുകെട്ടാണ് 300 കടക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.
 

Latest News