മലയാളി ആയതിനാല്‍ അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണോ? ചോദ്യം നടി പ്രയാഗയുടേത്

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രയാഗ മാര്‍ട്ടിന്‍. ആരെയും ഞെട്ടിക്കുന്ന തരത്തിലെ മേക്കോവറാണ് പ്രയാഗ നടത്തിയത്.  താന്‍ അഭിനയിക്കുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കൊച്ചിയില്‍ എത്തിയതായിരുന്നു താരം. ഇതിനിടെ പുതിയ ലുക്കിനെക്കുറിച്ചുള്ള ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കാണ് പ്രയാഗ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

പ്രയാഗയുടെ വസ്ത്രധാരണ രീതികള്‍ കേരളീയര്‍ക്ക് യോജിച്ചതല്ല എന്ന തരത്തിലെ കമന്റുകള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന് ഞാനെന്ത് ചെയ്യണമെന്നായിരുന്നു പ്രയാഗയുടെ മറുപടി. 'മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ അതോ എന്റെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്' എന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു മലയാളി നടി എന്ന് നിലയ്ക്ക് ആണ് കമന്റുകള്‍ വരുന്നത് എന്ന് ആവര്‍ത്തിച്ചപ്പോള്‍ 'ബ്രോ.. മലയാളം നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണോ?' എന്നായിരുന്നു നടിയുടെ പ്രതികരണം. അങ്ങനെയാണ് കമന്റുകള്‍ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കമന്റ് ഇട്ടവരോട് ചോദിക്കൂവെന്നും താരം മറുപടി നല്‍കി.

 

Latest News