മുംബൈ- ഓസ്‌ട്രേലിയക്ക് എതിരായ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ അഫ്ഗാന് മികച്ച സ്‌കോർ. അഞ്ചു വിക്കറ്റിന് 291 റൺസെടുത്താണ് അഫ്ഗാൻ വിസ്മയിപ്പിച്ചത്. 142 പന്തിൽ 129 റൺസെടുത്ത് ഇബ്രാഹീം സദ്‌റാൻ പുറത്താകാതെ നിന്നു. അവസാന സമയത്ത് 18 പന്തിൽ 35 റൺസെടുത്ത് സദ്‌റാൻ ഖാൻ ഓസീസ് നിരയെ ഞെട്ടിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വാംഖഡെയിലെ ബാറ്റിംഗ് പറുദീസയിൽ അവസാന ഘട്ടത്തിലാണ് മികച്ച റൺ നേടിയത്. ആദ്യമായാണ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ താരം സെഞ്ചുറിയടിക്കുന്നത്.
റഹമാനുല്ല ഗുർബാസ് (25 പന്തിൽ 21) റഹമത് ഷാ (44 പന്തിൽ 30), അസ്മതുല്ല ഉമർസായ് (43 പന്തിൽ 26) എന്നിവരെല്ലാം നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു.അഫ്ഗാൻ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ഇബ്രാഹീം സദ്‌റാനും റഷീദ് ഖാനുമായിരുന്നു ക്രീസിൽ.






