റോം - ഇറ്റാലിയന്‍ ഫുട്‌ബോളില്‍ തരംഗമായി പുതിയ ഇബ്ര. ഫ്രോസിനോണിന്റെ പതനേഴുകാരന്‍ അരിയോണ്‍ ഇബ്രഹിമോവിച്ചാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ജര്‍മന്‍ മിഡ്ഫില്‍ഡര്‍ ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്തതോടെ ഫ്രോസിനോണ്‍ 2-1 ന് എംപോളിയെ തോല്‍പിച്ചു. അരിയോണ്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ലോണിലാണ് ഫ്രോസിനോണിന് കളിക്കുന്നത്.
അരിയോണിന്റെ മാതാപിതാക്കള്‍ കോസൊവൊ അല്‍ബേനിയക്കാരാണ്. കോസൊവൊ, ജര്‍മനി, അല്‍ബേനിയ ദേശീയ ടീമുകള്‍ക്ക് കളിക്കാം. എന്നാല്‍ ജര്‍മനിയാണ് തെരഞ്ഞെടുത്തത്. ജര്‍മനിയുടെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-18 ടീമുകള്‍ക്ക് കളിച്ചിട്ടുണ്ട്.






