ടെല്‍ അവീവ് സര്‍വീസ് എയര്‍ ഇന്ത്യ നവംബര്‍ 30 വരെ റദ്ദാക്കി

ന്യൂദല്‍ഹി- സംഘര്‍ഷം അവസാനിച്ചിട്ടില്ലാത്തതിനാല്‍ നവംബര്‍ 30 വരെ എയര്‍ ഇന്ത്യ ദല്‍ഹി- ടെല്‍ അവീവ് സര്‍വീസ് റദ്ദാക്കി. യുദ്ധം ആരംഭിച്ചതോടെ ഈ റൂട്ടില്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. 

ന്യൂദല്‍ഹിയില്‍ നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവങ്ങളിലായിരുന്നു ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നടത്തിയിരുന്നത്. യുദ്ധം ആരംഭിച്ചതോടെ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഓപ്പറേഷന്‍ അജയുടെ കീഴില്‍ മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത്.

Latest News