നന്നായി അഭിനയിക്കും, കാണാനെത്തിയ കുട്ടിക്ക് അവസരം ഉറപ്പു നല്‍കി സംവിധായകന്‍

കൊച്ചി-കഥ ഇന്നുവരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന നാടകീയ സംഭവങ്ങള്‍ പങ്കുവെച്ചിരിക്കയാണ് സന്തോഷ് രാജ്.  സിനിമാ ലൊക്കേഷനിലെത്തിയ ബാലനാണ് സംവിധായകനെ കാണണം എന്ന ആവശ്യം ഉന്നയിച്ചത്. സന്തോഷ് രാജ് എന്ന പുരോഹിതന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച  അനുഭവം വായിക്കാം.


രാവിലെ ആറരയ്ക്ക് മുമ്പ്, മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണുമോഹന്‍ ബിജുമേനോന്‍ നായകനാക്കി ചിത്രീകരിക്കുന്ന 'കഥ ഇന്നുവരെ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കെഷനില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരെ കണ്ട് അവസരം ചോദിച്ച് എത്തിയ ഒരു അഭിനയകാംക്ഷിക്ക് കിട്ടിയ മറുപടി, ഹൈസ്‌ക്കൂള്‍ കുട്ടികളുടെ ടേക്‌സ് ആണ് എടുക്കുന്നത് അതിനാല്‍ അവസരം നല്‍കാന്‍ നിര്‍വ്വാഹമില്ലന്നാണ്.

ആശാനുണ്ടോ വിടുന്നു. 'ഞാന്‍ നന്നായി അഭിനയിക്കും, സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ' എന്നായി അടുത്ത ചോദ്യം. പ്രൊഡക്ഷന്‍ മാനേജര്‍ നിതിഷ് ചൂണ്ടിക്കാണിച്ചു, ദോ..ആ ഇരിയ്ക്കുന്ന ആളാണ് ഡയറക്ടര്‍, പിന്നെ കാണുന്ന കാഴ്ച ദാ.. ഇതാണ്.

ഒടുവില്‍ നാളെ കഴിഞ്ഞ് പീടിക കടയില്‍ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന ഉറപ്പും വാങ്ങിയതിന് ശേഷമാണ് ആശാന്‍ ചായ കുടിക്കാന്‍ തയ്യാറായത്.

 

Latest News