ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് നിലയില്‍ പൊട്ടി ഗോകുലം

ചോന്‍ബുരി (തായ്‌ലന്റ്) - ഏഷ്യന്‍ വനിതാ ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഗോകുലം കേരള എഫ്.സി മറുപടിയില്ലാത്ത എട്ട് ഗോളിന് ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്‌സിനോട് തോറ്റു. നിലവിലെ ഇന്ത്യന്‍ വനിതാ ലീഗ് ചാമ്പ്യന്മാരാണ് ഗോകുലം. ആദ്യ പകുതിയില്‍ 3-0 ന് പിന്നിലായ ഉറാവ ഇടവേളക്കു ശേഷം ആക്രമണം കൂടുതല്‍ ശക്തമാക്കി. 
ചൈനയിലെ ഹുവേലിയേനുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. വ്യാഴാഴ്ച ഇതേ ഗ്രൗണ്ടിലാണ് കളി. 

Latest News