ഇന്ത്യ-പാക്കിസ്ഥാന്‍ സെമി, ന്യൂസിലാന്റ് ഇടങ്കോലിടുമോ?

കൊല്‍ക്കത്ത - ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമോ? അതെക്കുറിച്ച ആദ്യ സൂചന വ്യാഴാഴ്ച ലഭിക്കും. പാക്കിസ്ഥാന് ഒരു ലീഗ് മത്സരമേ ബാക്കിയുള്ളൂ, ഇംഗ്ലണ്ടുമായി ശനിയാഴ്ച കൊല്‍ക്കത്തയില്‍. എന്നാല്‍ വ്യാഴാഴ്ച ബംഗളൂരുവില്‍ ശ്രീലങ്കയെ ന്യൂസിലാന്റ് തോല്‍പിച്ചാല്‍ അവരുടെ സെമി പ്രതീക്ഷ ഏതാണ്ട് അസ്തമിക്കും. ശ്രീലങ്കയോട് ന്യൂസിലാന്റ് തോല്‍ക്കുകയാണെങ്കില്‍, ഇംഗ്ലണ്ടിനെ തോല്‍പിച്ച് പാക്കിസ്ഥാന് സെമിയിലെത്താം. ഇന്ന് ഓസ്‌ട്രേലിയയും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചാല്‍ പാക്കിസ്ഥാന്റെയും ന്യൂസിലാന്റിന്റെയും സ്വപ്‌നങ്ങള്‍ തകരും. 
തുടര്‍ച്ചയായി മൂന്നു കളി തോറ്റതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചതായിരുന്നു. ബംഗ്ലാദേശിനെയും ന്യൂസിലാന്റിനെയും വന്‍ മാര്‍ജിനില്‍ തോല്‍പിച്ചതാണ് മോഹങ്ങള്‍ വീണ്ടും തളിര്‍ക്കാന്‍ കാരണം. മുട്ടിലെ പരിക്കിനു ശേഷം ഓപണര്‍ ഫഖര്‍ സമാന്‍ ഫോമിലെത്തിയതും ടീമിന് ആത്മവിശ്വാസം നല്‍കുന്നു. 
പാക്കിസ്ഥാനെ ഭാഗ്യം തുണക്കുകയാണെങ്കില്‍ 16 ന് കൊല്‍ക്കത്തയിലായിരിക്കും ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനല്‍. 

Latest News