ഹദ്ദഫ് പൂച്ച സൗദിയിലെ ക്ലബ്ബ് ലോകകപ്പ് ഭാഗ്യചിഹ്നം

ജിദ്ദ - മരുഭൂ പൂച്ചയായ ഹദ്ദഫിനെ സൗദി അറേബ്യ ആതിഥ്യമൊരുക്കുന്ന ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നമായി ഫിഫ പ്രഖ്യാപിച്ചു. ആറ് വന്‍കരകളിലെ ചാമ്പ്യന്മാരും സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദും പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 12 മുതല്‍ 22 വരെയാണ്. 
ഫിഫമാര്‍ക്കറ്റിംഗ്, ബ്രാന്റ് ആന്റ് ബിസിനസ് ഡയരക്ടര്‍ മാര്‍ക്കൊ നസാരിയാണ് ഔദ്യോഗികമായി ഭാഗ്യചിഹ്നം പ്രഖ്യാപിച്ചത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്), ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫഌമിനന്‍സ് (ബ്രസീല്‍), കോണ്‍കകാഫ് ചാമ്പ്യന്മാരായ ക്ലബ്ബ് ലിയോണ്‍ (മെക്‌സിക്കൊ), ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍അഹലി (ഈജിപ്ത്), ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ്‌സ് (ജപ്പാന്‍), ഓഷ്യാന ചാമ്പ്യന്മാരായ ഓകലന്റ് സിറ്റി (ന്യൂസിലാന്റ്) ടീമുകള്‍ വിവിധ വന്‍കരകളെ പ്രതിനിധീകരിക്കും. ഫഌമിനന്‍സിനും ക്ലബ്ബ് ലിയോണിനും ഇത് ക്ലബ്ബ് ലോകകപ്പില്‍ അരങ്ങേറ്റമായിരിക്കും. 
ടിക്കറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടം ബുധനാഴ്ച ആരംഭിക്കും. ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ വെബ്‌സൈറ്റ് ഓപണായിരിക്കും.
 

Latest News