ഫലസ്തീന്‍ ജനതയെ പിന്തുണക്കാന്‍ 'ഗാലന്റ് നൈറ്റ് 3' പദ്ധതിയുമായി യു.എ.ഇ

ഗാസ- ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നതിനായി 'ഗാലന്റ് നൈറ്റ് 3' എന്ന ജീവകാരുണ്യ പദ്ധതി ആരംഭിക്കാന്‍ യു.എ.ഇ പ്രസിഡന്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡിനോട് ഉത്തരവിട്ടു.

നിലവിലെ സംഘര്‍ഷത്തില്‍ ആഘാതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് മാനുഷിക പിന്തുണ നല്‍കാന്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, മറ്റ് യു.എ.ഇ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡിന് നിര്‍ദ്ദേശം നല്‍കി.

കൂടാതെ, ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലും അബുദാബി ആരോഗ്യ വകുപ്പിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്കും എമിറേറ്റ്‌സ് റെഡ് ക്രസന്റിലും യു.എ.ഇയിലെ മറ്റ് മാനുഷിക, ചാരിറ്റബിള്‍ സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാര്‍ക്കും സന്നദ്ധസേവനത്തിനുള്ള അവസരങ്ങള്‍ ലഭ്യമാക്കണമെന്നും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ മാസം ഇസ്രായിലുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഫലസ്തീന്‍ പ്രദേശത്ത് 9,770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News