Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒടുവില്‍ 'തൊപ്പി ' നിഹാദിനും കിട്ടി ഒരു കാമുകിയെ, വാഹനാപകടം പ്രണയത്തിന് വഴി മാറിയപ്പോള്‍

യൂട്യൂബിലുടെ അടുത്തിടെ ശ്രദ്ധ നേടിയ ആളാണ് ' തൊപ്പി ' എന്ന പേരിലറിയപ്പെടുന്ന കണ്ണൂര്‍ സ്വദേശിയായ നിഹാദ്. കുട്ടികള്‍ അടക്കം നിരവധി ആരാധകരാണ് തൊപ്പിയുടെ വീഡിയോയ്ക്കുള്ളത്. പുതുതലമുറയില്‍ തൊപ്പിയെ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വീഡിയോയില്‍ അശ്ലീല ഭാഷ ഉപയോഗിച്ചതിനും സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ചതിനുമെല്ലാം അടുത്തിടെ തൊപ്പി വിവിധ കേസുകളില്‍ പെട്ടിരുന്നു. പുറം ലോകവുമായി വലിയ ബന്ധമില്ലാതെ വീട്ടിനുള്ളില്‍ തന്നെ കഴിയുന്ന നിഹാദിന് സോഷ്യല്‍ മീഡിയ മാത്രമാണ് ആശ്രയം. തനിക്ക് കൂട്ടുകാരൊന്നും ഇല്ലായെന്ന് തൊപ്പി പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഒരു കാമുകിയെ കിട്ടിയ സന്തോഷം വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. അതും ഒരു വാഹനാപകടമാണ് ഇരുവരുടെയും കണ്ടുമുട്ടലിനും പ്രണയത്തിനും വഴി മാറിയത്. ഒരു യൂട്യൂബ് ചാനലിനോടാണ് തൊപ്പി തന്റെ പ്രണയം വെളിപ്പെടുത്തിയത്.

തന്റെ പ്രണയിനിയോടൊപ്പമാണ് നിഹാദ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഫസ്മിനയാണ് തൊപ്പിയുടെ കാമുകി. ഒരു ആക്സിഡന്റിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നും തൊപ്പി നിഹാദ് പറയുന്നു. പ്രണയത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി. നിഹാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... 'ഞാനാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. കളമശ്ശേരിയില്‍ വെച്ച് എന്റെ വണ്ടി ഇവളുടെ വണ്ടിയുടെ പിറകില്‍ വന്നിടിച്ചു. നല്ല ഇടിയായിരുന്നു. പക്ഷെ ആര്‍ക്കും ഒന്നും പറ്റിയിരുന്നില്ല. അന്ന് രാത്രി പരിചയപ്പെട്ടു. അത് കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം നമ്മള്‍ സംസാരിച്ചു. ഇവരുടെ വണ്ടി നമ്മള്‍ പണി ചെയ്ത് കൊടുക്കണം. കാരണം ഞങ്ങള്‍ പിറകില്‍ പോയി ഇടിച്ചതാണല്ലോ. ഞങ്ങള്‍ കുറച്ച് ഓവര്‍ സ്പീഡായിരുന്നു. അത് ഞങ്ങള്‍ സമ്മതിച്ചു. പൊലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസം സമയമെടുത്തു വണ്ടി ശരിയാക്കാന്‍. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങളുടെ വണ്ടിയും ഫ്രണ്ടും മുഴുവന്‍ പോയി. അന്ന് ജീവിതത്തിലെ ഏറ്റവും മോശം ദിനമാകും എന്നാണ് വിചാരിച്ചത്. എന്നാല്‍ ശരിക്കും നല്ല ദിവസമായിരുന്നു എന്ന് പിന്നീട് മനസിലായി. ഞങ്ങള്‍ കാണുക എന്നത് പടച്ചോന്റെ വിധി ആയിരുന്നു,' എന്നാണ് നിഹാദ് പറയുന്നത്. അതേസമയം വീഡിയോകളിലൂടെ തൊപ്പിയെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു എന്ന് ഫസ്മിന പറയുന്നു. 'വീഡിയോയില്‍ മുഴുവന്‍ ഒച്ചപ്പാടും ബഹളവുമാണല്ലോ. കല്യാണമേ വേണ്ടെന്ന് വെച്ച ആളായിരുന്നു ഞാന്‍. എനിക്ക് മുന്‍പുണ്ടായിരുന്ന റിലേഷന്‍ ഭയങ്കര ടോക്സിക്കായിരുന്നു. അഞ്ച് വര്‍ഷം മുന്‍പുള്ള റിലേഷനായിരുന്നു അത്. അപ്പോള്‍ ഞാന്‍ വിചാരിക്കുന്നത് എല്ലാ റിലേഷനും ഇങ്ങനൊക്കെ ആണ് എന്നാണ്,' ഫസ്മിന പറഞ്ഞു. പിന്നീടാണ് നിഹാദുമായി സംസാരിച്ച് തുടങ്ങിയത്. നിഹാദ് ഇഷ്ടം പറഞ്ഞ് മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ ഇഷ്ടം തിരിച്ച് പറഞ്ഞത് എന്നും ഫസ്മിന കൂട്ടിച്ചേര്‍ത്തു. പ്രണയത്തെ കുറിച്ച് വീട്ടില്‍ അറിയാം. നിഹാദിനെ കുറിച്ചുള്ള ഇമേജിന്റെ പ്രശ്നമുണ്ടെന്നും എങ്കിലും തങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷ എന്നും ഫസ്മിന പറഞ്ഞു.

 

 

Latest News