അഞ്ച് ഗോള്‍ ത്രില്ലറില്‍ സഹോദരന്മാര്‍ ഗോളടിച്ചു

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ അഞ്ച് ഗോള്‍ ത്രില്ലറില്‍ സഹോദരന്മാരായ ഇനാകി വില്യംസിന്റെയും നിക്കൊ വില്യംസിന്റെയും ഗോളുകളില്‍ അത്‌ലറ്റിക് ബില്‍ബാവൊ 3-2 ന് വിയ്യാറയലിനെ തോല്‍പിച്ചു. രണ്ടാം മിനിറ്റില്‍ ഇനിഗൊ ഗലറേറ്റ നേടിയ ഗോളിന് അവസരമൊരുക്കിയ നിക്കൊ 22ാം മിനിറ്റില്‍ ലീഡുയര്‍ത്തി. ചേട്ടന്‍ ഇനാകി 30ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 86, 87 മിനിറ്റുകളിലായി വിയ്യാറയല്‍ തിരിച്ചടിച്ചതോടെ അവസാന നിമിഷങ്ങള്‍ ആശങ്കയുടേതായി.
റയൊ വായകാനോയുമായി ഗോള്‍രഹിത സമനില സമ്മതിച്ചതോടെ റയല്‍ മഡ്രീഡ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു പോയി. 12 റൗണ്ട് പിന്നിട്ടപ്പോള്‍ ജിരോണയാണ് മുന്നില്‍. രണ്ട് പോയന്റ് പിന്നിലാണ് റയല്‍. റയലിനും രണ്ട് പോയന്റ് പിന്നിലാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ.
 

Latest News