ലോകകപ്പ് തീരും മുമ്പെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത്

കൊളംബൊ - ലോകകപ്പില്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്ക നാണംകെട്ട തോല്‍വി വാങ്ങിയതിന് പിന്നാലെ അവരുടെ ക്രിക്കറ്റ് ബോര്‍ഡിനെ സ്‌പോര്‍ട്‌സ് മന്ത്രി പുറത്താക്കി. ലോകകപ്പിന് മുമ്പ് തന്നെ ക്രിക്കറ്റ് ബോര്‍ഡും മന്ത്രിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. താല്‍ക്കാലിക അധ്യക്ഷനായി 1996 ല്‍ ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത അര്‍ജുന രണതുംഗയെ നിയമിച്ചിട്ടുണ്ട്. 
ഇന്ത്യക്കെതിരെ 55 ന് ഓളൗട്ടായ ശ്രീലങ്ക 302 റണ്‍സിനാണ് തോറ്റത്. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 14 ല്‍ പതറുകയായിരുന്നു അവര്‍. ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് ബോര്‍ഡിനെ പിരിച്ചുവിട്ടത്. 
ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ ഐ.സി.സി അംഗീകരിക്കാറില്ല. കഴിഞ്ഞ മാസം മന്ത്രി അന്വേഷണക്കമ്മീഷനെ നിയമിച്ചപ്പോള്‍ ഐ.സി.സി ഇടപെടുകയും പിന്‍വലിക്കേണ്ടി വരികയും ചെയ്തിരുന്നു.
 

Latest News