ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ സുനില്‍ നരേന്‍ ഇനിയില്ല

കിംഗ്‌സ്റ്റണ്‍ - വെസ്റ്റിന്‍ഡീസ് ജഴ്‌സിയോട് ലെഗ്‌സ്പിന്നര്‍ സുനില്‍ നരേന്‍ വിട പറഞ്ഞു. എട്ടു വര്‍ഷത്തെ ഇന്റര്‍നാഷനല്‍ കരിയറില്‍ ആറു ടെസ്റ്റും 65 ഏകദിനങ്ങളും 51 ട്വന്റി20 കളും കളിച്ചിട്ടുണ്ട്. അവസാനം വെസ്റ്റിന്‍ഡീസിന് കളിച്ചത് 2019 ഓഗസ്റ്റിലാണ്. 
2011 ലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ട്രിനിഡാഡ് ആന്റ് ടൊബാഗൊ ജഴ്‌സിയിലാണ് നരേന്‍ ലോക ശ്രദ്ധയാകര്‍ഷിച്ചത്. ആ ഡിസംബറില്‍ വെസ്റ്റിന്‍ഡീസിനു വേണ്ടി അരങ്ങേറി. 2012 ലെ ട്വന്റി20 ലോകകപ്പില്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ടീമിലുണ്ടായിരുന്നു. പിന്നീട് 2014 ലെ ട്വന്റി20 ലോകകപ്പിലേ കളിച്ചിട്ടുള്ളൂ. അതിനു ശേഷം പലപ്പോഴായി ബൗളിംഗ് ആക്ഷന്റെ പേരില്‍ നടപടി നേരിട്ടു. 
2012 മുതല്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ട്. നൈറ്റ് റൈഡേഴ്‌സിന്റെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി പല രാജ്യങ്ങളില്‍ കളിക്കുന്നു. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ലീഗുകളിലും ജഴ്‌സിയിടുന്നു.
 

Latest News