അമല പോള്‍ വിവാഹിതയായി, വരന്‍ ജഗദ് ദേശായി

നടി അമല പോള്‍ വിവാഹിതയായി. ഗോവ സ്വദേശിയായ സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. കൊച്ചിയില്‍നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.'ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട് എന്നാമ് ജഗദ് എഴുതിയത്.
നേരത്തെ അമല പോളിനെ േെപ്രാപോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആണ് വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

 

Latest News