'അച്യുതന്റെ അവസാന ശ്വാസം' ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു

കൊച്ചി- മധ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്യുതന്റെ ജീവതം പറയുന്ന ചിത്രമാണ് 'അച്ചച്യുതന്റെ അവസാന ശ്വാസം'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

എല്‍. എം. എ ഫിലിം പ്രൊഡക്ഷന്‍സ്, പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ്, കാമേധനു ഫിലിംസ് എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി നിര്‍മ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

മറിയം, ചട്ടമ്പി, സാജന്‍ ബേക്കറി, അപ്പന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്യുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വല്‍സന്‍, അനില്‍ കെ. ശിവറാം, കിരണ്‍, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.

ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതന്‍. ആഗോള കോവിഡ്-19 പാന്‍ഡെമിക് ആരംഭിക്കുന്നത് മുതല്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമവും തുടര്‍ന്ന് അച്ചുതന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

ഡി ഒ പി: തരുണ്‍ സുധാകരന്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News