മുംബൈ -ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോടടുക്കുമ്പോള്‍ സെമിഫൈനല്‍ ഉറപ്പാക്കാന്‍ ആതിഥേയരായ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും മാത്രമേ സാധിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയയും സെമി കാണുമെന്ന് ഏതാണ്ടുറപ്പാണ്. അതിന് അവശേഷിച്ച രണ്ടെണ്ണത്തില്‍ ഒരു കളി കൂടി അവര്‍ ജയിക്കണം.
സെമിഫൈനലിലെ അവശേഷിച്ച ഒരു സ്ഥാനത്തിന് മൂന്നു ടീമുകള്‍ മത്സരിക്കുന്നു. ന്യൂസിലാന്റും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇതില്‍ അഫ്ഗാനിസ്ഥാന്‍ ഒരു കളി കുറവേ കളിച്ചിട്ടുള്ളൂ. ന്യൂസിലാന്റിന് ഇനി കളിക്കാനുള്ളത് ശ്രീലങ്കയുമായാണ്. പാക്കിസ്ഥാന് ഇംഗ്ലണ്ടുമായും. അഫ്ഗാനിസ്ഥാന് ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രക്കയെയും നേരിടണം.
അഫ്ഗാനിസ്ഥാന് ഭാവി സ്വന്തം കൈയിലാണ്. അവശേഷിച്ച രണ്ടു കളികളും ജയിച്ചാല്‍ അവര്‍ക്ക് സെമിയിലെത്താം. പാക്കിസ്ഥാന് സെമി ഉറപ്പാക്കാന്‍ അവസാന കളി ജയിച്ചാല്‍ പോരാ, റണ്‍റെയ്റ്റ് മെച്ചപ്പെടുത്തണം.
പോയന്റ നില
ടീം, കളി, ജയം, തോല്‍വി, പോയന്റ്, റണ്‍റെയ്റ്റ്
ഇന്ത്യ 7 7 0 14 2.102
ദ.ആഫ്രിക്ക 7 6 1 12 2.290
ഓസ്‌ട്രേലിയ 7 5 2 10 0.924
ന്യൂസിലാന്റ് 7 4 3 8 0.484
പാക്കിസ്ഥാന്‍ 8 4 4 8 0.036
അഫ്ഗാന്‍ 7 4 3 8 -0.330
ശ്രീലങ്ക 7 2 5 4 -1.162
നെതര്‍ലാന്റ്‌സ് 7 2 5 4 -1.398
ബംഗ്ലാദേശ് 7 1 6 2 -1.446
ഇംഗ്ലണ്ട് 7 1 6 2 -1.504






