ലണ്ടന്‍ - ക്യാപ്റ്റന്‍ ബ്രൂണൊ ഫെര്‍ണാണ്ടസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഫുള്‍ഹമിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 1-0 വിജയം സമ്മാനിച്ചു. ഈ സീസണിലെ 11 കളികളില്‍ ആറാം തവണയും പോയന്റ് നഷ്ടപ്പെടുത്തുന്നതിന്റെ വക്കിലാണ് ക്യാപ്റ്റന്‍ അവരുടെ രക്ഷക്കെത്തിയത്. ഈ വിജയത്തോടെ അവര്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോട് വന്‍ തോല്‍വി വാങ്ങി മണിക്കൂറുകള്‍ക്കകം ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തതിന് മാര്‍ക്കസ് റാഷ്ഫഡിനെ കോച്ച് മാറ്റിനിര്‍ത്തിയിരുന്നു.
ഒന്നാം സ്ഥാനം പങ്കിടുന്ന ടോട്ടനവും ആഴ്‌സനലും ഈ റൗണ്ടില്‍ കളിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വന്‍ ജയത്തോടെ ആദ്യമെത്തി. ബോണ്‍മൗത്തിനെ 6-1 ന് അവര്‍ തകര്‍ത്തു. 30, 33, 37 മിനിറ്റുകളിലായി ജെറമി ദോകുവും ബെര്‍ണാഡ സില്‍വയും മാന്വേല്‍ അകഞ്ചിയും നേടിയ ഗോളുകളാണ് കളി സിറ്റിക്കനുകൂലമാക്കിയത്. ഇടവേളക്കു ശേഷം ഫില്‍ ഫോദനും (64) സില്‍വയും (83) നാഥന്‍ അകെയും (88) ലക്ഷ്യം കണ്ടു. ലൂയിസ് സിനിസ്റ്ററ (74) ബോണ്‍മൗത്തിന്റെ ആശ്വാസ ഗോള്‍ നേടി.






