ഷാർജ- സബീന എം സാലി രചിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ലായം എന്ന നോവൽ പ്രകാശനം ചെയ്തു. ഷാർജ ഇന്റർനാഷണൽ ബുക്‌ഫെസ്റ്റിൽ വച്ചാിരുന്നു പ്രകാശനം. രാജ്യസഭ എം.പി സഖാവ് ബിനോയ് വിശ്വം എഴുത്തുകാരി വൈ എ സാജിദക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. ഷാജി ഹനീഫ് പ്രവീൺ പലക്കീൽ, നിഖില സമീർ, ഗീത മോഹൻ, സിദ്ധിക് അരോമ എന്നിവർ ആശംസകൾ നേർന്നു. വെള്ളിയോടൻ അവതാരകനായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ മലയാളം അദ്ധ്യാപിക ശ്രീമതി ദീപ ചിറയിൽ പുസ്തകം പരിചയപ്പെടുത്തി. സബീന എം സാലി മറുമൊഴി രേഖപ്പെടുത്തി. കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് ഷോറൂമുകളിൽ പുസ്തകം ലഭ്യമാണ്.






