ഹാർദിക്കിന്റെ ലോകകപ്പ് അവസാനിച്ചു

മുംബൈ - പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ലോകകപ്പ് അവസാനിച്ചു. ബംഗ്ലാദേഷിനെതിരായ കളിയിൽ പരിക്കേറ്റ ശേഷം കളിച്ചിരുന്നില്ല.
പരിക്ക് നിസ്സാരമാണെന്നും വഷളാകാതിരിക്കാൻ ഒരു കളിയിൽ വിട്ടുനിൽക്കുമെന്നുമാണ് ആദ്യം അറിയിച്ചത്. തുടർന്ന് ബംഗ്ലൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ ചികിത്സക്ക് പോയി. എന്നാൽ തിരിച്ചു വരവ് നീണ്ടു.
ഹാർദിക്കിന്റെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിൽ കളിക്കാനാവില്ലെന്നും വ്യക്തമായതോടെ കർണാടക പേസർ പ്രസിദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ ഹാർദിക്കിന്റെ ഓൾറൗണ്ട് സേവനം നൽകാൻ പ്രസിദ്ധിന് സാധിക്കില്ല.
ഹാർദിക്കിന്റെ അഭാവം പരിഹരിക്കാൻ ടീമിൽ രണ്ട് മാറ്റം വരുത്തേണ്ടി വന്നിരുന്നു. മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ് എന്നിവർ പ്ലെയിങ് ഇലവനിലെത്തി. രണ്ടു പേരും നല്ല ഫോമിലാണ്. ശർദുൽ താകൂറിനാണ് സ്ഥാനം പോയത്

Latest News