ഐ.പി.എല്‍: വന്‍  നിക്ഷേപ പദ്ധതിയുമായി സൗദി

റിയാദ് - ഐ.പി.എല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റാനും അതിന്റെ 500 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങാനുമുള്ള നിര്‍ദേശവുമായി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് കിരീടാവകാശിയുടെ ഉപദേഷ്ടാക്കര്‍ കേന്ദ്ര സര്‍ക്കാര്‍ ഒഫിഷ്യലുകളുമായി ചര്‍ച്ച നടത്തിയെന്ന് ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ബ്രാന്റാണ് ഐ.പി.എല്‍. സെപ്റ്റംബറില്‍ ജി-20 ഉച്ചകോടിക്കായി കിരീടാവകാശി ഇന്ത്യയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ ഇതു സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. 
വലിയ സൗദി നിക്ഷേപത്തിലൂടെ ഐ.പി.എല്ലിനെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാമെന്നാണ് സൗദി നിര്‍ദേശം. ക്രിക്കറ്റും ബിസിനസും എന്റര്‍ടയ്ന്‍മെന്റും ചേര്‍ന്ന കാഴ്ചയുടെ വസന്തമാണ് ഐ.പി.എല്‍. ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഐ.പി.എല്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ 50 കോടി പ്രേക്ഷകരും ഡിജിറ്റല്‍ വിഭാഗത്തില്‍ ജിയോ സിനിമയില്‍ 45 കോടി പ്രേക്ഷകരും കളി കണ്ടതായാണ് റിപ്പോര്‍ട്ട്. 

Latest News