നാലു വര്‍ഷത്തിനു ശേഷം ആദ്യം, വീണ്ടും ആ കോലി റെക്കോര്‍ഡ്

പൂനെ - സചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയ വിരാട് കോലിക്ക് ശ്രീലങ്കക്കെതിരായ കളിയില്‍ മറ്റൊന്ന് കഷ്ടിച്ച് നഷ്ടപ്പെട്ടു. എട്ടാം തവണ കോലി ഒരു കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് പൂര്‍ത്തിയാക്കി. ഏഴ് തവണ കലണ്ടര്‍ വര്‍ഷം 1000 തികച്ച സചിന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 
2017 ലാണ് കോലി ഏറ്റവുമധികം റണ്‍സടിച്ചത്. 26 ഇന്നിംഗ്‌സില്‍ 1460 റണ്‍സ്. 2023, 2019, 2018, 2014, 2013, 2012, 2011 വര്‍ഷങ്ങളിലും ആയിരം തികച്ചു. നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കോലി വീണ്ടും ആയിരം കടക്കുന്നത്.
കോലിക്ക് 48 ഏകദിന സെഞ്ചുറികളുണ്ട്. സചിന് നാല്‍പത്തൊമ്പതും. ശ്രീലങ്കക്കെതിരെ സെഞ്ചുറിക്കരികിലാണ് കോലി പുറത്തായത്. എണ്‍പത്തെട്ടിലുള്ളപ്പോള്‍. 

 

Latest News