അഹമ്മദാബാദ് - ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മിച്ചല്‍ ഉണ്ടാവില്ല. തിരിച്ചുവരവ് നിശ്ചയിച്ചിട്ടില്ല. ബുധനാഴ്ച രാത്രിയാണ് മിച്ചല്‍ അടിയന്തരമായ കുടുംബപരമായ ആവശ്യങ്ങളുള്ളതിനാല്‍ പെര്‍ത്തിലേക്ക് പോയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് സ്റ്റാന്റ്‌ബൈയായി ഉണ്ട്.
ലോകകപ്പിലെ ആ്‌റു കളികളില്‍ മിച്ചല്‍ 225 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാനെതിര ബംഗളൂരുവില്‍ 108 പന്തില്‍ 121 റണ്‍സടിച്ചു. ഓസ്‌ട്രേലിയ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ന്യൂസിലാന്റിനെ റണ്‍റെയ്റ്റിന് അവര്‍ പിന്നിലാക്കി. ഇംഗ്ലണ്ടിനെ ശനിയാഴ്ചയാണ് നേരിടുക.
ഗോള്‍ഫ് കാര്‍ടില്‍ നിന്ന് വീണ് പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്‌വെലിനും ഇംഗ്ലണ്ടിനെതിരെ കളിക്കാനാവില്ല. ഇംഗ്ലണ്ടിനെതിരായ മത്സരം കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനുമെതിരായ കളികളാണ്. മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാലേ സെമിഫൈനല്‍ ഉറപ്പാവൂ.






