ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

പൂനെ - ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ശ്രീലങ്കക്കെതിരെ നേടിയത്. 2007 ല്‍ ദുര്‍ബലരായ ബെര്‍മുഡയെ 257 റണ്‍സിന് തോല്‍പിച്ചതാണ് നിലവിലെ റെക്കോര്‍ഡ്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ വിജയമാണ് ഇത്. 
വാലറ്റക്കാര്‍ ചെറുത്തുനിന്നതോടെ ഏകദിന ക്രിക്കറ്റിലെ രണ്ട് നാണക്കേടിന്റെ റെക്കോര്‍ഡുകളില്‍ നിന്ന് കഷ്ടിച്ചാണ് ശ്രീലങ്ക രക്ഷപ്പെട്ടത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായെന്ന റെക്കോര്‍ഡും ഏറ്റവും വലിയ മാര്‍ജിന് തോറ്റെന്ന റെക്കോര്‍ഡും അവര്‍ കഷ്ടിച്ച് ഒഴിവാക്കി. ശ്രീലങ്കക്കെതിരെ 2004ല്‍ സിംബാബ്‌വെ 35 റണ്‍സിന് പുറത്തായതാണ് ഏകദിനത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. നേപ്പാളിനെതിരെ അമേരിക്കയും ഈ സ്‌കോറില്‍ പുറത്തായിരുന്നു. ഏകദിനത്തിലെ ഏറ്റവും വലിയ തോല്‍വി 317 റണ്‍സിന്റേതാണ്. ശ്രീലങ്ക തോറ്റത് 302 റണ്‍സിനാണ്. എക്കാലത്തെയും വലിയ നാലാമത്തെ ജയം. 
ലോകകപ്പിന് തൊട്ടുമുമ്പ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 50 ന് ഇന്ത്യ ഓളൗട്ടാക്കിയിരുന്നു. അതു തന്നെയാണ് ഏകദിനത്തിലെ അവരുടെ ഏറ്റവും ചെറിയ സ്‌കോര്‍. 

ലോകകപ്പിലെ ചെറിയ സ്‌കോര്‍
36 -കാനഡ (2003 ല്‍ ശ്രീലങ്കക്കെതിരെ)
45 -കാനഡ (1979 ല്‍ ഇംഗ്ലണ്ടിനെതിരെ)
45 -നമീബിയ (2003 ല്‍ ഓസ്‌ട്രേലിയക്കെതിരെ)
55 -ശ്രീലങ്ക (2023 ല്‍ ഇന്ത്യക്കെതിരെ)

Latest News