'മമ്മൂക്കയുടെ വിളിയിൽ വയറ്റിൽ പൂമ്പാറ്റകൾ പറന്നു'; പേര് മാറ്റിയതായി നടി വിൻസി അലോഷ്യസ്

കൊച്ചി - തന്റെ പേര് മാറ്റിയതായി നടി വിൻസി അലോഷ്യസ്. സൂപ്പർസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാനിടയാക്കിയതെന്നും 'വിൻ സി' എന്നായിരിക്കും തന്റെ പുതിയ പേരെന്നും താരം വ്യക്തമാക്കി.
 പേര് മാറ്റം സമൂഹമാധ്യമത്തിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. തന്നെ 'വിൻ സി' എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ മമ്മൂക്ക, 'വിൻ സി' എന്നു വിളിച്ചപ്പോൾ വയറ്റിൽ പൂമ്പാറ്റകൾ പറന്നതുപോലെ തോന്നിയെന്നും വിൻസി കുറിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലും തന്റെ പേര് iam Win C എന്ന് താരം മാറ്റി.
കുറിപ്പ് ഇങ്ങനെ:

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 'ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം പെട്ടെന്ന് എന്നിലേക്ക് സന്തോഷവും അഭിമാനവും നിറയുന്നതുപോലെ തോന്നാറുണ്ട്. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ, മമ്മൂക്ക എന്നെ 'വിൻ സി' എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.' മമ്മൂട്ടിയുമായുള്ള വാട്‌സാപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹയായ വിൻസി സമൂഹമാധ്യമത്തിൽ കുറിച്ചു.

Latest News